കൊല്ലം കൊട്ടാരക്കരയിൽ പന്ത്രണ്ടു വയസുകാരി ഗർഭിണിയായി; കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധു പിടിയിൽ; വിവരം പുറത്തറിഞ്ഞത് കുട്ടി ആശുപത്രിയിലെത്തിയപ്പോൾ

കൊല്ലം: കൊട്ടാരക്കരയിൽ പന്ത്രണ്ടു വയസുകാരി ഗർഭിണിയായി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ പുറത്തറിഞ്ഞത്. കൊട്ടാക്കരക്കര സ്വദേശിയായ പന്ത്രണ്ടുകാരി വയർ വേദയുമായി പ്രദേശത്തെ ആശുപത്രിയിൽ എത്തുകയായിരുന്നു. ഇതേ തുടർന്നു ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണ് എന്ന സംശയം തോന്നിയത്. ഇതേ തുടർന്നു വിശദമായ പരിശോധനയിൽ കുട്ടി ഗർഭിണിയാണ് എന്നു കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു, വിവരം ചൈൽഡ് ലൈനിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ സ്ഥലത്ത് എത്തി കുട്ടിയുടെ മൊഴിയെടുത്തു കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു പ്രതിയെ അരസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ ബന്ധു പെൺകുട്ടിയ്‌ക്കൊപ്പമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവിടെ താമസിക്കുന്നതിനിടെ പ്രതി രാത്രിയിൽ പല തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.