കൊല്ലം കുളത്തുപുഴയിൽ തിരുമക്കള്‍’ എന്നറിയപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി കൊന്നു കറിവച്ച സംഭവം ; ചർച്ച ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊല്ലം: കുളത്തുപ്പുഴ ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ എന്നറിയപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി കൊന്നു കറിവച്ച സംഭവം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്.ഇപ്പോൾ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും  പ്രതികരണവുമായി നിരവധി ആളുകൾ രംഗത്ത് എത്തിയിരിക്കുകയാണ്.മേടവിഷു മഹോത്സവത്തിന്റെ ഭാഗമായി സ്വകാര്യവ്യക്തിയുടെ വസ്തു വാടകയ്ക്ക് എടുത്തു കച്ചവടം നടത്തുന്ന  ഇതരസംസ്ഥാന തൊഴിലാളികളായ സാഫില്‍ (19), ബസറി (23), പതിനേഴുകാരന്‍ എന്നിവരെ കുളത്തുപ്പുഴ പൊലീസ് പിടികൂടിയിരുന്നു.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ നിരോധിത മേഖലയില്‍ നിന്നും മീനുകളെ പിടിക്കാറുണ്ടായിരുന്നു എന്നും മീന്‍ പിടിക്കാന്‍ പാടില്ലന്ന മുന്നറിയിപ്പ്  നല്‍കിയിരുന്നുവെന്നും നാട്ടുകാർ  പറഞ്ഞിരുന്നു.ക്ഷേത്രത്തില്‍ നിന്നും മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ മീന്‍ പിടിക്കുന്നത് ജില്ലാ കളക്ടര്‍ ഉത്തരവിലൂടെ നിരോധിച്ചിട്ടുണ്ട്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കസ്റ്റഡിയില്‍ എടുത്ത മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി അനീഷ്‌ പറഞ്ഞു.എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും ഏതാനും മീറ്ററുകള്‍ മാത്രം അകലെനിന്നുമാണ് ധർമശാസ്താവിനോളം പ്രാധാന്യമുള്ള തിരുമക്കളെ പ്രതികള്‍ പിടികൂടിയത്. തിരുമക്കളെ കാണുന്നതിനും മീനൂട്ട് വഴിപാടു നടത്തുന്നതിനുമായി നൂറുകണക്കിന് വിശ്വാസികളാണ് വിവിധയിടങ്ങളില്‍ നിന്നുമായി ഇവിടെ എത്താറുള്ളത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.