കൊല്ലം കുണ്ടറയിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ഫാത്തിമ ജംഗ്ഷൻ സ്വദേശി 

കുണ്ടറ: പേരയം ചിറഭാഗത്ത്  യുവതിയെ  തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര ഫാത്തിമ ജംഗ്ഷൻ കുരിശടിക്ക് സമീപം പൊന്നാനിക്കൽ വീട്ടിൽ( സാന്തോ വിലാസം)  ബി എസ് സി നഴ്സിങ്ങ് ബിരുദധാരി  സൂര്യയെയാണ് (സാന്ത- 22) ഇന്നലെ ഉച്ചയ്ക്ക് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. മുളവന പി കെ എം സ്കൂൾ, കാഞ്ഞിരകോട് സെന്റ് ആന്റണീസ്  ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കൊല്ലം ബെൻസിഗർ ഹോസ്പിറ്റലിൽ നിന്നും ബി.എസ്. സി നഴ്സിംഗ് ബിരുദവും സൂര്യ കരസ്ഥമാക്കിയിരുന്നു. നവംബർ ഒന്നിന് ക്ലാസ് ആരംഭിക്കുന്ന എം എസ് സി നഴ്സിങ്ങ് പഠനത്തിന് തയ്യാറെടുത്തു വരുന്നതിനിടയിലാണ് ദാരുണാന്ത്യം. ഇന്ന് രാവിലെ കൊല്ലം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് പടപ്പക്കര സെന്റ് ജോസഫ് ദേവാലയത്തിൽ സംസ്കരിക്കും.

Hot Topics

Related Articles