കൊല്ലം ബാറിലെ അഭിഭാഷകനെ പൊലീസ് മർദിച്ച സംഭവം; ചൊവ്വാഴ്ച അഭിഭാഷകർ കോടതി ബഹിഷ്‌കരിക്കും; ഹൈക്കോടതി പൂർണമായും ബഹിഷ്‌കരിക്കും; കോട്ടയത്തും ചങ്ങനാശേരിയിലും കോടതി ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി ബാർ അസോസിയേഷൻ

കൊച്ചി: കൊല്ലം ബാറിലെ അഭിഭാഷകനെ പൊലീസ് മർദിച്ച സംഭവത്തിൽ ഹൈക്കോടതി അടക്കം ബഹിഷ്‌കരിക്കാനൊരുങ്ങി അഭിഭാഷകർ. ഹൈക്കോടതി ബഹിഷ്‌കരിക്കാൻ ഒരുങ്ങുന്ന അഭിഭാഷകർക്ക് പിൻതുണയുമായി കോട്ടയം ജില്ലാ ബാർ അസോസിയേഷനും രംഗത്ത് എത്തി. കോട്ടയത്തും ചങ്ങനാശേരിയിലും അടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിക്കും.

Advertisements

കൊല്ലം ബാറിലെ അഭിഭാഷകനായ എസ്. ജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിലങ്ങു വച്ച് മർദ്ദിച്ച സംഭവം സംബന്ധിച്ച് നിയമവകുപ്പ് മന്ത്രി പി രാജീവുമായി ബാർ കൗൺസിൽ അംഗങ്ങളും കൊല്ലം ബാർ അസോസിയേഷൻ ഭാരവാഹികളും എറണാകുളം ഗസ്റ്റ് ഹൗസിൽ ചർച്ച ചെയ്യുകയുണ്ടായി. അഭിഭാഷകർ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന സമരത്തിൽ ഉന്നയിച്ചിട്ടുള്ള പ്രധാന ആവശ്യം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു അന്വേഷണം നടത്തണം എന്നുള്ളതാണ്. ഇക്കാര്യം മന്ത്രിയുടെ മുന്നിൽ ശക്തമായി ഉന്നയിച്ചു. രണ്ട് മണിക്കൂറോളം ഇതു സംബന്ധിച്ച് ചർച്ച നടത്തി. ചർച്ച തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാരിൽ നിന്ന് നയപരമായ തീരുമാനം ഉണ്ടാകേണ്ടത് ഉള്ളത് കൊണ്ട് നാളെ ഉച്ചക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് നിയമ മന്ത്രിയുടെ ചേമ്പറിൽ വച്ചുള്ള യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വിഷയം ഗൗരവമായി അവതരിപ്പിക്കുകയും, സർക്കാർ അത് ഗൗരവമായി പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും നാളെയോട് കൂടി അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് ബാർ കൗൺസിൽ പ്രതീക്ഷിക്കുന്നു.

ചർച്ചയിൽ ബാർ കൗൺസിൽ ചെയർമാൻ അഡ്വ. കെ എൻ അനിൽകുമാർ, അഡീഷണൽ അഡ്വക്കേറ്റ് ജനറലും ബാർ കൗൺസിൽ മെമ്പറുമായ അഡ്വ. കെ പി ജയചന്ദ്രൻ, സ്റ്റേറ്റ് അറ്റോർണിയും ബാർ കൗൺസിൽ മെമ്പറുമായ അഡ്വ. എൻ. മനോജ് കുമാർ, ബാർ കൗൺസിൽ ഓണററി സെക്രട്ടറി അഡ്വ. ജോസഫ് ജോൺ, ബാർ കൗൺസിൽ ട്രഷറർ അഡ്വ. കെ.കെ നാസർ, ഹൈകോർട്ട് അസോസിയേഷൻ പ്രസിഡന്റും ബാർ കൗൺസിൽ മെമ്പറുമായ അഡ്വ. രാജേഷ് വിജയൻ, ബാർ കൗൺസിൽ മെമ്പർമാരായ അഡ്വ. നാഗരാജ് നാരായണൻ അഡ്വ.കെ. ആർ രാജ് കുമാർ, അഡ്വ. പി. ശ്രീപ്രകാശ്, എന്നിവരും, കൊല്ലം ബാർ അസോസിയേഷനെയും ബാർ കൗൺസിലിനെയും പ്രതിനിധീകരിക്കുന്ന ബാർ കൗൺസിൽ മെമ്പർമാരായ അഡ്വ. ഇ. ഷാനവാസ് ഖാൻ, അഡ്വ.പി. സജീവ് ബാബു എന്നിവരും, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ എൻ അനിൽകുമാർ, ബോർഡ് മെംബർമാരായ അഡ്വ. മരുത്തരി നവാസ്, അഡ്വ. യെദു കൃഷ്ണൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

Hot Topics

Related Articles