പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞു കയറുകയായിരുന്നു. ഈ സമയം അവിടെ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല. സ്റ്റാഫുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാഷ്വാലിറ്റിയില്‍ അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി മെഡിക്കല്‍ കോളേജിന്റെ ഒപി വഴി പുറത്തേക്ക് പോവുകയായിരുന്നു. അതേസമയം, പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും അപകടമൊന്നും ഉണ്ടായില്ലെന്നാണ് വിവരം.
Advertisements