കോന്നി മെഡിക്കൽ കോളേജ് പൊതുജനോപകാരപ്രദമായി എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കണമെന്ന്  ആർ എസ് പി

കോന്നി : കോന്നി മെഡിക്കൽ കോളേജ്ശബരിമല തീർത്ഥാടകർക്കും  പൊതുജങ്ങൾക്കും ഉപകാരപ്രദമായി എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് ആർ എസ് പി   ജില്ലാ സെക്രട്ടറി അഡ്വ. കെ എസ്  ശിവകുമാർ. ആർ എസ് പി   കോന്നി ടൗൺ കമ്മറ്റി ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് പണ്ടുകാലത്തെ ഗ്രാമച്ചന്തകൾ പ്രവർത്തിച്ചിരുന്നതുപോലെ രാവിലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെയാണ് . ഒരുമണിക്ക് പൂട്ടികെട്ടി പോകുന്നതുകാരണംഓ പി യിൽ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ നിന്നും വരുന്ന രോഗികൾക്കു ചികിത്സ കിട്ടാത്ത സാഹചര്യമാണുള്ളത് . ഇതിന് എത്രയും പെട്ടന്നു പരിഹാരം കണ്ടില്ലെങ്കിൽ ആർ എസ് പി  ശക്തമായ സമരപരിപാടികൾ ആരംഭിക്കും.

ചടങ്ങിൽ തോമസ് ജോസഫ്,ബാബു ചാക്കോ,രവിപിള്ള ,ഡാനിയേൽ ബാബു , ഡാനിയേൽ ബാബു കുമ്പുകാട്ട്, അനിത ബിജു,രാജി ദിനേശ് ,ഗോപകുമാർ പുളിക്കമണ്ണിൽ,ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു . ആർ എസ് പി കോന്നി ടൗൺ കമ്മറ്റിസെക്രട്ടറിയായി ഡാനിയേൽ ബാബുവിനേയും ,ഐക്യമഹിളാ സംഘം കോന്നി ടൗൺ സെക്രട്ടറിയായി അനിത ബിജുവിനെയും തിരഞ്ഞെടുത്തു .

Hot Topics

Related Articles