പത്തനംതിട്ട: കോന്നി ആഞ്ഞിലിക്കുന്ന് കോട്ടമുക്ക് റോഡ് തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലാണ് ടാറിംഗും കോണ്‍ക്രീറ്റും ഒലിച്ചുപോയത്. കോന്നി പഞ്ചായത്തിലെ ആഞ്ഞിലിക്കുന്നില്‍ നിന്ന് മലയാലപ്പുഴ പഞ്ചായത്തിലെ ഇലക്കുളം കോട്ടമുക്ക് വരെ പോകുന്ന നാല് കിലോമീറ്റര്‍ റോഡ് ആണിത്.
ഒന്നര വര്‍ഷം മുമ്പ് ഇവിടെ രണ്ടാം ഘട്ട ടാറിംഗ് ആരംഭിച്ചിട്ടും റോഡിന് വശങ്ങളിലുള്ള വൈദ്യുതി പോസ്റ്റുകള്‍ മാറിയിരുന്നില്ല. സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതും, റോഡിന് വീതി കൂട്ടി വളവുകള്‍ നേരെയാക്കാത്തതും, പൈപ്പുകളുടെ പണികള്‍ പൂര്‍ത്തിയാക്കാത്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിഷേധത്തെ തുടര്‍ന്ന് ജനപ്രതിനിധികളും, പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും, നാട്ടുകാരുമായി ചര്‍ച്ച നടത്തി ഒരു മാസത്തിനകം പണികള്‍ പൂര്‍ത്തിയാക്കാമെന്ന് ഉറപ്പ് നല്‍കി. എന്നിട്ടും പാലിക്കപ്പെട്ടില്ല. ആറു കോടി രൂപ മുതല്‍ മുടക്കിലാണ് റോഡ് വികസിപ്പിക്കുന്നത്.