കൂരോപ്പടയിൽ ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം ; എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

കൂരോപ്പട : ബൈക്കും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. കൂരോപ്പട തോട്ടപ്പള്ളി സ്വദേശി പുതുക്കുളങ്ങര വീട്ടിൽ അനിലിൻ്റെ മകൻ അദ്വൈത് അനിലാണ് (18) മരിച്ചത്. കൂരോപ്പട കുവപ്പൊയ്ക ബൈപാസിന് സമീപം പകൽ 4.30 ഓടെയായിരുന്നു അപകടം.

Advertisements

പള്ളിക്കത്തോട് കൂരോപ്പട റൂട്ടിൽ വരികയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ വന്ന എയ്സ് വാനിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുഹൃത്ത് മാടപ്പാട് സ്വദേശി പ്രണവിനെ ഗുരുതര പരിക്കുകളോടെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അദ്വൈത് കിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. സംസ്ക്കാരം പിന്നീട് . മാതാവ് : സുനിത അനിൽ , സഹോദരങ്ങൾ : ആകാശ് അനിൽ , ആദർശ് അനിൽ.

Hot Topics

Related Articles