കോട്ടയം : വീടിന് മതിയായ സംരക്ഷണ ഭിത്തിയില്ല തോടിന്റെ കരയിൽ ഭീതിയൊഴിയാതെ കുടുംബം. കൂരോപ്പട പഞ്ചായത്തിൽ എരുത്തുപുഴയിൽ വിജേഷും കുടുംബവുമാണ് അധികാരികളുടെ കനിവ് തേടുന്നത്. പന്നഗം തോടിന്റെ കരയിലാണ് വിജേഷും കുടുംബവും താമസം. കനത്ത മഴയിൽ വെള്ളം ഉയർന്നതോടെ തോടിന്റെ കൈവരി ഇടിഞ്ഞു താഴ്ന്നു തോടിന് സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ വീടിനോട് ചേർന്ന പ്രദേശം വരെ ഇടിഞ്ഞു വീണ അവസ്ഥയിലാണ്.
വീടിന്റെ പിറുവശത്ത് കിണറിനോട് ചേർന്ന പ്രദേശം വരെ ഇടിഞ്ഞു താഴ്ന്നു. വീടിന്റെ തറയോട് ചേർന്ന് ഇടിഞ്ഞു വീഴുമെന്ന അവസ്ഥയിലാണ് നിലവിൽ. ഭാര്യയും അമ്മയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം ഏറെ ഭീതിയോടെയാണ് വീട്ടിൽ കഴിയുന്നത്. വിജേഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. അടിയന്തിരമായി വിഷയത്തിന് പരിഹാരം കാണണമെന്നും തോടിന് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നുമാണ് ഇവരുടെ ആവശ്യം .