ഓണക്കാലത്ത് പൂക്കളമൊരുക്കാൻ പൂക്കളുമായി കുടുംബശ്രീ

കൂരോപ്പട : ഓണത്തിന് പൂക്കളമൊരുക്കാൻ ഇത്തവണ അന്യ സംസ്‌ഥാനക്കാരെ ആശ്രയിക്കേണ്ടതില്ല. കൂരോപ്പടയിലെ കോത്തലയിൽ കുടുംബശ്രീ പൂന്തോട്ടത്തിൽ എത്തിയാൽ മതി. പഞ്ചായത്തിലെ കുടുംബശ്രീയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ഗ്രീൻ വാലി കൃഷിക്കൂട്ടം ബന്ദി പൂ കൃഷി ചെയ്തത്. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, ഗ്രീൻവാലി കൃഷിക്കൂട്ടം എന്നിവർ ഒരുക്കിയ ബന്ദി പൂവ് കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു നിർവഹിച്ചു.

Advertisements

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീല മാത്യു, രാജമ്മ ആൻഡ്രൂസ്, ആശാ ബിനു, പഞ്ചായത്ത് അംഗങ്ങളായ ബാബു കുര്യാക്കോസ്, അനിൽ കൂരോപ്പട, പി.എസ് രാജൻ, സന്ധ്യ സുരേഷ്, മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ ജി നായർ, കൃഷി ഓഫീസർ സുജിത, സി.ഡി.എസ് ചെയർപേഴ്സൺ അന്നമ്മ ഉലഹന്നാൻ, ജെ.എൽ.ജി പ്രതിനിധി സോഫിയാ ഐസക്ക് എന്നിവർ പങ്കെടുത്തു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരും ഗ്രീൻ വാലി കൃഷിക്കൂട്ടവും സംയുക്തമായി നടത്തിയ കൃഷി വളരെ വിജയകരമായിരുന്നു.

Hot Topics

Related Articles