കൂരോപ്പട പഞ്ചായത്തിൽ പച്ചക്കറിതൈകളുടെ വിതരണം ആരംഭിച്ചു

കൂരോപ്പട: പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പച്ചക്കറി തൈകളുടെ വിതരണം ആരംഭിച്ചു. കൂരോപ്പടയിൽ കാർഷിക കർമ്മ സേനാങ്കണത്തിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷമാരായ രാജമ്മ ആഡ്രൂസ്, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, അമ്പിളി മാത്യു, ആശാ ബിനു, ബാബു വട്ടുകുന്നേൽ, റ്റി.ജി മോഹനൻ, സോജി ജോസഫ്, മഞ്ജു കൃഷ്ണകുമാർ , കൃഷി ഓഫീസർ സൂര്യാമോൾ, കർഷകരായ ജോയി വാക്കയിൽ, ജോയി, എൻ ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ തക്കാളി, വെണ്ട, പയർ, മുളക്, വഴുതന തുടങ്ങിയ പച്ചക്കറി തൈകൾ വിതരണം ചെയ്യും.

Advertisements

Hot Topics

Related Articles