കൂരോപ്പട: എല്ലാ വീട്ടിലും പച്ചക്കറി കൃഷി പദ്ധതിക്ക് കൂരോപ്പട പഞ്ചായത്തിലെ ഏഴാം വാർഡിൽ തുടക്കമായി. കൂരോപ്പട കൃഷിഭവനുമായി സഹകരിച്ച് ഏഴാം വാർഡിലെ മുഴുവൻ വീടുകളിലും സൗജന്യമായി പച്ചക്കറി വിത്തുകൾ നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെണ്ട, പയർ, ചിര, പാവൽ തുടങ്ങിയവയുടെ വിത്തുകളാണ് നൽകുന്നത്. വിഷ രഹിത പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് അംഗം അനിൽ കൂരോപ്പടയും കൃഷി ഓഫീസർ സൂര്യയും പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം വാർഡിലെ മുതിർന്ന അംഗം കുഞ്ഞാമിണിക്ക് വിത്തുകൾ നൽകി അനിൽ കൂരോപ്പട നിർവ്വഹിച്ചു.
Advertisements