കൂരോപ്പടയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും ആചരിച്ചു

കൂരോപ്പട : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കൂരോപ്പട ബൈപ്പാസിൽ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും നടത്തി. അനുസ്മരണ പരിപാടി  കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു സി കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, കോൺഗ്രസ് നേതാക്കളായ എം.പി അന്ത്രയോസ് , ഹരി ചാമക്കാലാ, പി.ഗോപകുമാർ, അഭിലാഷ് മാത്യു, രാജേന്ദ്രൻ തേരേട്ട് , ടോമി മേക്കാട്ട്, എം.പി ഗോപാലകൃഷ്ണൻ നായർ , റ്റി.എസ് ഉണ്ണികൃഷ്ണൻ നായർ, ഐപ്പ് മാണി, കുട്ടിയച്ചൻ, സന്തോഷ് കല്ലൂർ, റ്റി.ജി ബാലചന്ദ്രൻ , സണ്ണി വയലുങ്കൽ, ജോബി, ഷിബു നാലുപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles