കൂരോപ്പട : നാടിന്റെ ഗുരുനാഥനെ കണ്ട് അനുഗ്രഹം വാങ്ങുന്നതിന് സ്ഥാനാർത്ഥിയെത്തി. നാടിന്റെ ഗുരുനാഥനായി അറിയപ്പെടുന്ന ളാക്കാട്ടൂർ വി.എ പുരുഷോത്തമൻ നായരെ കണ്ട് അനുഗ്രഹം വാങ്ങുന്നതിനാണ് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനോടൊപ്പം യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജ് എത്തിയത്. വിശ്രമജീവിതം നയിക്കുന്ന പുരുഷോത്തമൻ നായർ സാർ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും ഇപ്പോഴും എഴുത്തിലും വായനയിലും പ്രഭാഷണങ്ങളിലും സജീവമാണ്. ഉമ്മൻ ചാണ്ടി മത്സരിക്കുമ്പോഴെല്ലാം നോമിനേഷൻ പേപ്പറിൽ പിന്താങ്ങി ഒപ്പിടുന്നത് പുരുഷോത്തമൻ സാറായിരുന്നു.
ചാണ്ടി ഉമ്മനും ആ പതിവ് തെറ്റിച്ചില്ല. ഇത്തവണ ചാണ്ടി ഉമ്മന്റെ പത്രികയിൽ ഒപ്പിട്ടത് പുരുഷോത്തമൻ സാർ തന്നെയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫ്രാൻസീസ് ജോർജിന്റെ പിതാവ് കെ.എം ജോർജുമായുണ്ടായിരുന്ന സൗഹൃദവും സാർ ഓർത്തെടുത്തു.ഫ്രാൻസീസ് ജോർജ്ജിനെയും ചാണ്ടി ഉമ്മനെയും എല്ലാ അനുഗ്രഹങ്ങളും നൽകിയാണ് സാർ യാത്രയാക്കിയത്.
ജില്ലാ പഞ്ചായത്ത് അംഗം രാധാ. വി നായർ, പ്രതിപക്ഷ നേതാവ് അനിൽ കുരോപ്പട, യു.ഡി.എഫ് നേതാക്കളായ ..പി.ഗോപകുമാർ, അഭിലാഷ് മാത്യൂ , സന്തോഷ് കല്ലൂർ, റോബിൻ, തുടങ്ങിയവരും എത്തിയിരുന്നു.