കൂരോപ്പട : ക്ഷയരോഗമുക്ത പഞ്ചായത്തിനുള്ള ജില്ലാതല പുരസ്ക്കാരം കൂരോപ്പട ഗ്രാമ പഞ്ചായത്തിന് ലഭിച്ചു. പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന രോഗികളിൽ ചിലർ രോഗമുക്തി നേടിയതും അവശേഷിക്കുന്ന വർ കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്നും മെഡിക്കൽ സംഘം ഉറപ്പ് വരുത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കൂരോപ്പട പഞ്ചായത്തിനെ തിരഞ്ഞെടുത്തത്. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനത്തിൽ സബ്ബ് കലക്ടർ ഡി. രഞ്ജിത്തിൽ നിന്ന് പുരസ്ക്കാരം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂവും മെഡിക്കൽ ഓഫീസർ ടീനാ ചിനു തോമസും ചേർന്ന് ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷ ആശാ ബിനു, പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട, ഹെഡ് ക്ലാർക്ക് അനീഷ് വർമ്മ, കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Advertisements