കോട്ടയം: കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേര് ഉള്‍പ്പടെ 11 പേരാണ് ഇവിടെ മരിച്ചത്. ഫയര്‍ഫോഴ്സിന്റെയും സേനയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ എട്ടു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തി.
മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്ട്ടിന് (47), മക്കളായ സ്നേഹ (13), സാന്ദ്ര (9) എന്നിവരുടെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മാര്‍ട്ടിന്റെ ഭാര്യ സിനി (35), മകള്‍ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹം ഇന്നലെത്തന്നെ ലഭിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂട്ടിക്കലിലെ തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചു.