കൊപ്രത്ത് ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ -3 മുതൽ

കോട്ടയം :  അക്ഷരനഗരിയിലെ ഏക സരസ്വതി സങ്കല്പ വനദുർഗ്ഗാ ക്ഷേത്രമായ മുട്ടമ്പലം കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടികൾക്ക് ഒക്ടോബർ 3 ന് തുടക്കമാകും. അന്നേ ദിവസം വൈകിട്ട് 6.30 ന് ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ പ്രത്യേക സജ്ജീകരിക്കുന്ന മണ്ഡപത്തിൽ ബൊമ്മക്കൊലു സമർപ്പണം. തുടർന്ന് 7 മുതൽ പൊതിയിൽ നാരായണ ചാക്യാരുടെ പാഠകം. ഒക്ടോബർ 10 വ്യാഴം വൈകിട്ട് 5 മുതൽ പൂജവയ്പ് , 7 ന് വിചാര പരിഷത്തിൽ കോട്ടയം ഗുരുനാരായണ മിഷനിലെ പ്രീതിലാലിൻ്റെ പ്രഭാഷണം. ബി എസ് ഉഷാകുമാരി അധ്യക്ഷയാകും.

Advertisements

ഒക്ടോബർ 11 വെള്ളി ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകിട്ട് 7 ന് വിചാര പരിഷത്തിൽ തിരുവഞ്ചൂർ വിപിനചന്ദ്രൻ്റെ പ്രഭാഷണം. പി വി ശശിധരൻ പുതുപ്പറമ്പ് അധ്യക്ഷനാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബർ 12 ശനി മഹാനവമി ദിനത്തിൽ വൈകിട്ട് 7 ന് വിചാര പരിഷത്തിൽ പ്രമുഖ പത്രപ്രവർത്തകൻ ബ്രഹ്മശ്രീ അജിതൻ നമ്പൂതിരി യുടെ പ്രഭാഷണം. അഡ്വ രാജേഷ് കല്ലുങ്കൽ അധ്യക്ഷനാകും.

ഒക്ടോബർ 13 ഞായർ വിജയദശമി ദിനത്തിൽ രാവിലെ 8 മുതൽ സംഗീത സദസ്സ് – വോക്കൽ – ശ്രീമതി മീര അരവിന്ദ്, വയലിൻ – നവനീത് ജോഷി, മൃദംഗം – കോട്ടയം രഞ്ജിത് , 9 .30 ന് വിദ്യാരംഭം. കോട്ടയം ജില്ലാ ആശുപത്രി ഗൈനക്കോളി വിഭാഗം മേധാവി ഡോ. ലതാകുമാരി കുട്ടികളെ എഴുത്തിതിരുത്തും….. നവരാത്രി 9 ദിവസവും വൈകിട്ട് ബൊമ്മ കൊലു മണ്ഡപത്തിൽ പ്രത്യേക പൂജയും പ്രസാദ വിതരണവും ഉണ്ടായിരിക്കും. 

Hot Topics

Related Articles