കോൺഗ്രസ് വിജയപുരം മണ്ഡലം കമ്മറ്റി  ഇന്ദിരാ പ്രിയദർശിനി അനുസ്മരണവും, ഉമ്മൻ ചാണ്ടി ജന്മദിനാഘോഷവും നടത്തി 

കോട്ടയം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിജയപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ പ്രിയദർശിനി അനുസ്മരണവും, ഉമ്മൻ ചാണ്ടി ജന്മദിനാഘോഷവും വടവാതൂരിൽ നടത്തി മണ്ഡലം പ്രസിഡൻ്റ്  മിഥുൻ ജി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി   ജനറൽ സെക്രട്ടറി  ബോബി ഏലിയാസ് മുഖ്യ പ്രഭാഷണം നടത്തി.    പഞ്ചായത്ത് പ്രസിഡൻ്റ് വി.റ്റി. സോമൻകുട്ടി, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, വാർഡ്, ബൂത്ത് പ്രസിഡന്റ്മാർ, പോഷക സംഘടനാ നേതാക്കൾ കോൺഗ്രസ്പ്രവർത്തകർഎന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles