പാല: സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ബജെപി പാല ടൗൺ ഹാളിൽ സംഘടിപ്പിച്ച സഹകരണ അദാലത്തിൽ പരാതികളുടെ പ്രളയം. ബാങ്കുകളിൽ നിന്ന് പണം നഷ്ടപ്പെട്ടവരും പണം തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നവരുമായവരുടെ മുന്നൂറോളം പരാതികളാണ് അദാലത്തിൽ ലഭിച്ചത്.
Advertisements
ബിജെ പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, സഹകരണ മേഖലയിലെ വിദഗ്ദ്ധന്മാർ, അഭിഭാഷകർ, ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ എന്നിവർ പരാതിക്കാരുടെ ആവലാതികൾ നേരിട്ട് കേട്ടു. അഭിഭാഷകരടക്കമുള്ള നിയമ, സഹകരണ വിദഗ്ദ്ധന്മാരുടെ എല്ലാവിധ സഹായങ്ങളും സൗജന്യമായി നൽകുമെന്ന് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ പരാതിക്കാരെ അറിയിച്ചു.