കോട്ടയം : കുമരകം റോഡിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് തകർത്ത് , വെയിറ്റിങ് ഷെഡിൽ ഇടിച്ച് നിന്നു. കോട്ടയം താഴത്തങ്ങാടി അറുപുഴയിൽ ഞായറാഴ്ച വൈകിട്ട് 5.15 ഓടെ ആയിരുന്നു അപകടം. വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ തട്ടി നിന്നതിനാലാണ് കാർ ആറ്റിലേയ്ക്ക് വീഴാതെ രക്ഷപെട്ടത്. കുമരകം ഭാഗത്ത് നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലേയ്ക്ക് നിരങ്ങി നീങ്ങിയ കാർ വെയിറ്റിങ് ഷെഡും തകർത്താണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ദമ്പതിമാരെ കാറിനുള്ളിൽ നിന്ന് പുറത്തിറക്കിയത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്ന് സംശയിക്കുന്നു.