കോട്ടയം ജില്ലാ കളക്ടർക്ക് യാത്രയയപ്പും കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ  വികസനയോഗവും കോട്ടയത്ത് നടന്നു

കടുത്തുരുത്തി  : കോട്ടയം ജില്ലാ കളക്ടർ സ്ഥാനത്തു  നിന്നും വിരമിക്കുന്ന ഡോ.പി .കെ ജയശ്രീ ഐഎഎസിനു  കടുത്തുരുത്തി  നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യാത്രയയപ്പ് അഡ്വ .മോൻസ് ജോസഫ് എംഎൽഎയുടെ സാന്നിദ്ധ്യത്തിൽ കോട്ടയത്ത് കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വച്ച് നടത്തപ്പെട്ടു.
    
കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി ഡോ:പി. കെ ജയശ്രീ ഐഎഎസ് ജില്ലാ കളക്ടർ എന്ന നിലയിൽ വിലപ്പെട്ട സഹകരണമാണ് നൽകിയിട്ടുള്ളതെന്ന് അഡ്വ. മോൻസ്  ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.
  
വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പരിശോധിച്ചുവന്നിരുന്ന വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതിയെക്കുറിച്ച് യോഗത്തിൽ വിശദമായി ചർച്ച നടത്തി.
     
കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിലേക്ക് വിവിധ സർക്കാർ ഓഫീസുകൾ മാറ്റി സ്ഥാപിക്കുന്നതിന് മുന്നോടിയായി ചെയ്തു തീർക്കാനുള്ള ട്രാൻസ്ഫോർമർ യാഥാർത്ഥ്യമാക്കുന്നതിന് അനുവദിച്ച 6 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ട് വിനിയോഗിച്ചുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.ട്രാൻസ്ഫോർമർ കമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായി ചെയ്യാനുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ വൈക്കം തഹസിൽദാരെ ചുമതലപ്പെടുത്തി.സിവിൽ സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ പ്രവർത്തന ചുമതല കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന് കൈമാറുന്നത് സംബന്ധിച്ച് സർക്കാർതലത്തിൽ നേരത്തെ അംഗീകരിച്ചിട്ടുള്ള ഉത്തരവിനെ കുറിച്ച് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കടുത്തുരുത്തി കമ്മ്യൂണിറ്റി ഹാളിന്റെ പ്രവർത്തനങ്ങൾ ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ  സന്നദ്ധമാണെന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും യോഗത്തിൽ അറിയിച്ചു.ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ അനുമതിക്കായി പ്രൊപ്പോസൽ സമർപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
       
കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം നിർമ്മിക്കാൻ കടുത്തുരുത്തി പോളിടെക്നിക് കോമ്പൗണ്ടിൽ സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിലൂടെ കൈമാറിയ സ്ഥലത്ത് നിർമ്മാണ അനുമതി ഉറപ്പുവരുത്തുവാനും ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്ന സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുടെയും കൃഷി വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ വീണ്ടും ഇക്കാര്യങ്ങൾ കൊണ്ടുവരുന്നതിനും തീരുമാനിച്ചു.ഇതിനായി പ്രത്യേക റിപ്പോർട്ട് തയ്യാറാക്കാൻ കോട്ടയം ജില്ല പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസറുടെയും കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് കാർഷിക വികസന സമിതിയെയും യോഗം ചുമതലപ്പെടുത്തി.
    
കടുത്തുരുത്തി പോളിടെക്നിക് കോമ്പൗണ്ടിലേക്ക് ഇരുവശത്തു നിന്നും റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുവാനും അതിർത്തി അളന്ന് തിട്ടപ്പെടുത്താനും സർക്കാർ അനുമതി ലഭിച്ചിട്ടുള്ളതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

Advertisements

ഇതിന്റെ അടിസ്ഥാനത്തിൽ ടോട്ടൽ സ്റ്റേഷൻ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് വൈക്കം താലൂക്ക് ഭൂരേഖ തഹസിൽദാരെ ചുമതലപ്പെടുത്തി.ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്നതിന്റെ  അടിസ്ഥാനത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും വികസന പദ്ധതികൾക്കും നിശ്ചയിക്കപ്പെട്ട അളവിൽ സ്ഥലം കൈമാറുന്നതിനുള്ള ഫയലിന്മേൽ അന്തിമ തീരുമാനം എടുക്കുന്നതാണ്.
  ഏറ്റുമാനൂർ – എറണാകുളം റോഡിൽ  അപകട വളവുകൾ നികർത്തുന്നതിനും കുറുപ്പന്തറ ജംഗ്ഷൻ വികസന പദ്ധതി നടപ്പാക്കുന്നതിനും  ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള 11 – ( 1 ) അന്തിമ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു.ഇക്കാര്യത്തിൽ ഓരോ വസ്തു ഉടമയുടെയും ഭൂമി ഏറ്റെടുക്കുന്നതിന്റെ  വിശദമായ പരിശോധന നടത്തിയതായി ലാൻഡ് അക്വോസിഷൻ അധികൃതർ വ്യക്തമാക്കി.ഇതിന്റെ  അടിസ്ഥാന ത്തിലായിരിക്കും റവന്യൂ പൊതുമരാമത്ത് വകുപ്പുകൾ അംഗീകരിച്ച പുതിയ സർവ്വേ റിപ്പോർട്ട്സ് ജില്ലാ കളക്ടർ അനുമതി നൽകിയിരിക്കുന്നതെന്നും കോട്ടയം അഡിഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് യോഗത്തിൽ വ്യക്തമാക്കി.
     
കുറുപ്പന്തറ – കടുത്തുരുത്തി – കോതനല്ലൂർ റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള വിവിധ തടസ്സങ്ങൾ  പരിഹരിക്കുന്നതിന്  ആവശ്യമായ നീക്കം സർക്കാർ തലത്തിൽ നടക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ്  കോർപ്പറേഷന് എംഎൽഎ നിർദ്ദേശം നൽകി .
     
കടപ്ലാമറ്റം ടെക്നിക്കൽ സ്കൂളിന് പുതിയ കെട്ടിടം സമുച്ചയം  നിർമ്മിക്കുന്നതിന് കടപ്ലാമറ്റത്ത്  നിശ്ചയിച്ചിരിക്കുന്ന സ്വകാര്യ ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കുന്ന നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്റെ ചുമതലപ്പെടുത്തി .
     
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികൾക്ക് വേണ്ടി പുതിയതായി ആവിഷ്കരിച്ചിരിക്കുന്ന വികസന പദ്ധതികൾ ജലജീവൻ മിഷനുമായി സംയോജിപ്പിച്ചു കൊണ്ട് നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളുടെ അടുത്തഘട്ടം ചർച്ച ചെയ്തു തീരുമാനിക്കുന്നതിന് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ബന്ധപ്പെട്ട ജനപ്രതിനികളുടെയും കേരള വാട്ടർ അതോറിറ്റിയുടെയും സംയുക്ത യോഗം ജൂൺ 1 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ  വിളിച്ചുചേർക്കുന്നതിനും തീരുമാനിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.