അയ്മനം പുലിക്കുട്ടി ശേരി സ്വദേശിയായ ക്രിമിനലിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും  നാടുകടത്തി 

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. അയ്മനം പുലിക്കുട്ടിശ്ശേരി തുരുത്തിക്കാട്ടുചിറ വീട്ടിൽ കുഞ്ഞുമോൻ മകൻ കമൽദേവ് (35) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertisements

 ഇയാൾക്ക് കോട്ടയം വെസ്റ്റ്, ഈസ്റ്റ് ,ഗാന്ധിനഗർ, എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, കൊലപാതകം, ഹണി ട്രാപ്പ് തുടങ്ങിയ കേസുകള്‍  നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും  ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.