കോട്ടയം : കോട്ടയം ജില്ലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമുള്ളതിനാൽ രോഗികൾ വലഞ്ഞു. ഒന്നരമണിക്കൂറിൽ അധികമായി ഭക്ഷണവും വെള്ളവും പോലുമില്ലാതെ രോഗികളിൽ പലരും ക്യൂ നിൽക്കുകയാണ്. കൈക്കുഞ്ഞുങ്ങളുമായി എത്തിയ മാതാപിതാക്കളും വയോധികരും ആണ് അധികൃതരുടെ അനാസ്ഥയിൽ വലഞ്ഞിരിക്കുന്നത്. ജില്ലാ ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് വഴിയിലേക്ക് വരെ നീണ്ടതോടെയാണ് രോഗികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജനറൽ ആശുപത്രിയിൽ ഉച്ചയ്ക്ക് 12:00 വരെയാണ് ഓ പി പ്രവർത്തിക്കുന്നത്. ഇതിനുശേഷമുള്ള രോഗികളെ അത്യാഹിത വിഭാഗത്തിലേക്ക് കൊടുത്തു വിടുകയാണ് ചെയ്യുന്നത്. സാധാരണ ദിവസം ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും രണ്ടോ മൂന്നോ ഹൗസ് സർജന്മാരും ആണ് ഇവിടെ ഉണ്ടാകാറുള്ളത്. എന്നാൽ ഇന്ന് ഒരൊറ്റ ഡോക്ടർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പനി പടർന്നു പിടിക്കുകയും മറ്റുള്ള രോഗങ്ങൾക്ക് രോഗികൾ ചികിത്സ തേടിയെത്തുകയും ചെയ്യുന്നതോടെ ജില്ലാ ആശുപത്രിയിൽ നിന്നു തിരിയാനാവാത്ത തിരക്കാണ്. ഇതിനിടയാണ് ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ഒരൊറ്റ ഡോക്ടർ മാത്രം എത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരായ രോഗികളെയാണ് വലച്ചത്. വളരെ താമസിച്ചാണ് ക്യൂ പോലും നീങ്ങുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന പനി ബാധ്യത അടക്കമുള്ളവർ ക്യൂ നിൽക്കുകയാണ്. ഇതിനിടെ വേണം ഇവിടെയെത്തുന്ന അപകട കേസുകളും പോലീസ് ഉദ്യോഗസ്ഥർ കൊണ്ടുവരുന്ന കേസുകളും ഡോക്ടർ കൈകാര്യം ചെയ്യേണ്ടത്. ഇതെല്ലാം കൂടി ആയതോടെ അത്യാഹിത വിഭാഗത്തിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് ഡോക്ടർമാരെ ക്രമീകരിക്കണമെന്ന് ആവശ്യമാണ് ശക്തമാകുന്നത്.