ചെങ്ങളത്ത് താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാനക്കാരൻ പിടിയിൽ : പിടികൂടിയത് എക്സൈസ് സംഘം  

കോട്ടയം :  ചെങ്ങളത്ത് താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാനക്കാരൻ പിടിയിൽ. കുമ്മനം കരയിൽ കളപ്പുരക്കടവ് ജങ്ഷന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് ആസ്സാം സ്വദേശി മന്നാസ് അലി കഞ്ചാവ് ചെടി വളർത്തി വന്നിരുന്നത് 

Advertisements

 കഞ്ചാവ് ചെടിയും, കൈവശം സൂക്ഷിച്ച 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയ ഇ പി .സിബിയുടെ നേതൃത്വത്തിലുള്ള എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു പ്രതി. മൂന്നുമാസമായി ഇയാൾ കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയിരുന്നുവെന്ന് എക്സൈസ് ഓഫീസർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിവന്റീവ് ഓഫീസർ ബാലചന്ദ്രൻ എ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജിത്കുമാർ കെ.എൻ,സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് പി എസ് , ഹരികൃഷ്ണൻ കെ എച്ച്, ശ്രീകാന്ത് റ്റി എം, എക്സൈസ് ഡ്രൈവർ അനസ് സി കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles