കുറവിലങ്ങാട് : .ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി കോട്ടയം കുറിച്ചിത്താനം തോട്ടം ശിവകരന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്. ഏപ്രിൽ ഒന്നുമുതൽ ആറുമാസത്തേക്കാണ് നിയമനം. ഉച്ച പൂജക്ക് കഴിഞ്ഞ് നടതുറന്ന ശേഷം കൊടിമരച്ചുവട്ടിൽ നറുക്കെടുപ്പ് നടന്നത്. ഭാര്യ ഡോ. മാനസി പ്രസവിച്ചതിനാൽ മേൽശാന്തി കിരൺ ആനന്ദ് നമ്പൂതിരിക്ക് പുലയായതിനാൽ. മേൽശാന്തിക്ക് പകരം ഓതിക്കനാണ് ഇത്തവണ നറുക്കെടുത്തത്. 40 അപേക്ഷകരിൽ 39 പേരെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ച നടത്തി. യോഗ്യത നേടിയ അപേക്ഷകരുടെ പേരുകളിൽനിന്നാണ് നറുക്കെടുത്തത്
Advertisements