കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിന്നും പത്ത് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നിലവിൽ കോട്ടയം പാലാ ഡിവൈഎസ്പിയായ എ.ജെ തോമസ് മൂവാറ്റുപുഴയിലേയ്ക്കാണ് സ്ഥലം മാറി പോകുന്നത്. ഇടുക്കി ക്രൈംബ്രാഞ്ചിൽ നിന്നും കെ.സദൻ പാലാ ഡിവൈഎസ്പിയായി എത്തും. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടൻ നെയ്യാറ്റിൻകരയിലേയ്ക്കാണ് സ്ഥലം മാറി പോകുന്നത്. മുനമ്പത്തു നിന്നും എം.കെ മുരളി കോട്ടയം ഡിവൈഎസ്പിയായി എത്തും. നിലവിലെ കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി അമ്പലപ്പുഴയിലേയ്ക്കാണ് സ്ഥലം മാറി പോകുന്നത്. ഇമ്മാനുവേൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡിവൈഎസ്പിയായി എത്തും. സജി മർക്കോസ് എറണാകുളം റൂറലിൽ നിന്നും ചങ്ങനാശേരിയിൽ എത്തും. ചങ്ങനാശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥൻ പുത്തൻകുരിശിലേയ്ക്കു സ്ഥലം മാറി പോകും. വി.ടി രസിത്ത് തിരുവനന്തപുരം നർക്കോട്ടിക്ക് സെല്ലിൽ നിന്നും കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയായി എത്തും. കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ് ഇടുക്കി ഡിവൈഎസ്പി ആകും. ജില്ലാ ക്രൈബ്രാഞ്ചിൽ നിന്നും ടി.എം വർഗീസ് തൃക്കാക്കരയിലേയ്ക്കു ട്രാൻസ്ഫർ ലഭിച്ച് പോകും. മാത്യു ജോർജ് ഇടുക്കി നർക്കോട്ടിക് സെല്ലിൽ നിന്നും കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിൽ എത്തും. അനീഷ് വി കോര കോട്ടയം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നും കോട്ടയം ക്രൈംബ്രാഞ്ചിലേയ്ക്കു മാറും. നിലവിൽ ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ പ്രമോഷനോടു കൂടി ജില്ലാ ക്രൈംറെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിയായി ചുമതലയേൽക്കും.