കോട്ടയം : നഗരമധ്യത്തിൽ കളക്ടറേറ്റിന് സമീപം മരം വീണു. നാല് വൈദ്യുത പോസ്റ്റുകൾ തകർന്നു . ഗതാഗതം തടസപ്പെട്ടു. വെളളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കളക്ടറേറ്റിന് സമീപത്തെ റോഡിലേയ്ക്കാണ് കനത്ത മഴയിൽ മരം വീണത്. അപകടത്തെ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. അഗ്നി രക്ഷാ സേനാ സംഘം എത്തി റോഡ് ഗതാഗതം പുനസ്ഥാപിക്കുകയാണ്.
കോട്ടയം നഗരമധ്യത്തിൽ കളക്ടറേറ്റിന് സമീപം മരം വീണു : നാല് വൈദ്യുത പോസ്റ്റുകൾ തകർന്നു : ഗതാഗത തടസം
