അതിരമ്പുഴ : ജില്ലാ പഞ്ചായത്തിനായുള്ള നിർദിഷ്ട പ്രാദേശിക പൈ തൃക മ്യൂസിയത്തിന്റെ എം. ജി. സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് തയാറാക്കിയ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് വൈസ് ചാൻസലർ പ്രൊഫ. സി. ടി. അരവിന്ദകുമാർ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ക്ക് കൈമാറി. ഡീൻ പ്രൊഫ. റോബിനെറ്റ് ജേക്കബ് അധ്യക്ഷത വഹിച്ചു.വകുപ്പ് മേധാവി ഡോ ടോണി കെ. തോമസ്,പ്രൊജക്റ്റ് ടീം അംഗങ്ങളായ റിയാസ് മൈമൂദ്, ജോസഫ് ജോർജ്, എ. ആർ. രാജി വിപിൻ, വിഷ്ണു സാജു, ജോസഫ് രാജു എന്നിവർ പ്രസംഗിച്ചു.സാംസ്കാരിക പൈതൃക ടൂറിസം പ്രചാരണത്തിനായി ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ കേന്ദ്രീകരിച്ചു ടൂറിസം സർക്യൂട്ട് ( സാംസ്കാരിക പൈതൃക സർക്യൂട്ട് )നടസ്പ്പിലാക്കുകയും അതിലൂടെ സാംസ്കാരിക പൈതൃക വസ്തുക്കളുടെ സംഭരണം, പ്രചാരണ പരിപാടികൾ, പരിപാലനം എന്നിവ സംയോജി പ്പിച്ച് അതിരമ്പുഴയെ യുനെസ്കോയുടെ പട്ടികയിൽ ഉൾപെടുത്തുക എന്നതാണ് ലക്ഷ്യമെന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു.