ഗാന്ധിനഗർ : പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ ശാസ്താങ്കൽ ഭാഗത്ത് കുന്നപ്പള്ളീൽ വീട്ടിൽ സ്റ്റാലിൻ (39) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ രൂപേഷ്, എ.എസ്.ഐ മാരായ പത്മകുമാർ, ബിജു, സി.പി.ഓ മാരായ അനൂപ് പി.റ്റി, സുജമോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Advertisements