കോട്ടയം : മൂന്ന് മാസം ആയിട്ട് കോട്ടയം ജില്ല വിദ്യാഭ്യാസ ഓഫീസറുടെ പോസ്റ്റിൽ പുതിയ നിയമനം നടത്താത്തതു മൂലം വിദ്യാഭ്യാസ മേഖലയിലെ കാര്യങ്ങൾ അവതാളത്തിൽ ആണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻ്റ് ലിജിൻലാൽ . ജൂൺ, ജൂലൈ മാസത്തിൽ നടത്തേണ്ട സ്കൂളുകളുടെ ഫിറ്റ്നസ് , നിയമനങ്ങൾ ഉൾപ്പെടെ നിരവധി കാര്യങ്ങൾ നടപ്പിലാക്കാതെ ഇരിക്കുന്ന സഹാചര്യമാണ് ജില്ലയിലുള്ളത് .ഹയർ സെക്കൻററി ഡയറക്ടറേറ്റ് ഓഫീസിലെ സൂപ്രണ്ടിൻ്റെ പോസ്റ്റും നിയമനം ആവാതെ കിടക്കുന്നതിനാൽ ഹയർ സെക്കൻ്ററി സ്കൂളുകളിലെ അദ്ധ്യാപകരുടെ പ്രമോഷനും , നിയനങ്ങളും പാതിവഴിയിൽ ആണ്. ഇതിനെപ്പറ്റി ഹയർ സെക്കൻ്ററി ഡയറക്ടറോഡ് ചോദിച്ചാൽ സൂപ്രണ്ടില്ല എന്ന കാരണമാണ് പറയുന്നത് എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
ഗസ്റ്റ് അദ്ധ്യാപകരെ വെച്ചാണ് ഇപ്പോൾ സ്കൂളുകൾ ഈ കുറവുകൾ പരിഹരിക്കുന്നത്. വിദ്യാഭ്യാസ മേഘലയിൽ കാര്യങ്ങൾ കൃത്യസമയത്ത് നടപ്പിലാക്കേണ്ടതായിട്ടുള്ളപ്പോൾ ആണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്ന് ഈ അനാസ്ഥയെന്നും ലിജിൻലാൽ ആരോപിച്ചു. ഇത് വിദ്യാർത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന തലത്തിലാണ്. അതുകൊണ്ട് നിയമനങ്ങൾ എത്രയും പെട്ടന്ന് നടത്താൻ സർക്കാർ നടപടി സ്വീകരിക്കണം എന്നും ലിജിൻലാൽ പറഞ്ഞു.