മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് ; സൗഹൃദ നഗറിൽ വികസനത്തിന് വഴി തെളിയുന്നു: സബ് ജഡ്ജ് പ്രമോദ് മുരളി സ്ഥലം സന്ദർശിച്ചു

എടത്വ: അവികസത മേഖലയായ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ  സൗഹൃദ നഗറിൽ  താമസിക്കുന്നവർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന  യാത്രാക്ലേശം, ശുദ്ധജല ക്ഷാമം എന്നിവ ഉൾപ്പെടെയുള്ള ദുരിതങ്ങളുടെ പരിഹാരത്തിന് സാധ്യത തെളിയുന്നു. ശനിയാഴ്ച ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി  സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളി സ്ഥലം സന്ദർശിച്ചു.

Advertisements

പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിൽ പ്രദേശവാസികൾ  ജൂലൈ 16ന് യോഗം ചേർന്ന് സൗഹൃദ നഗർ റോഡ് സമ്പാദക സമിതി രൂപികരിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ 18ന് ഈ പ്രദേശത്ത്  ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ വീണ രാജു ദാമോദരനെ(55) റോഡിൻ്റെ ശോചനീയാവസ്ഥ മൂലം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണപെട്ടു. റോഡിൻ്റെ ശോചനീയാവസ്ഥയെ കുറിച്ച് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ തോമസ് കെ. തോമസ് എംഎൽഎ യും ജില്ലാ പ്രിൻസിപ്പൾ ജഡ്ജി ചെയർമാൻ ആയ ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ  നിർദ്ദേശപ്രകാരം  ഉദ്യോഗസ്ഥൻ  തോമസ് ജോൺ കഴിഞ്ഞ ദിവസം ഇവിടെയെത്തി  റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരുന്നു.

സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായ രണ്ടു പേരുടെയും ഭവനങ്ങൾ സന്ദർശിച്ച തോമസ് എംഎൽഎ യും, സബ് ജഡ്ജ് പ്രമോദ് മുരളിയും  ഇരുവശങ്ങളിലുള്ള വസ്തു ഉടമകളുമായും സ്ഥിതിഗതികൾ ചോദിച്ച് അറിഞ്ഞു. ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി ഉദ്യോഗസ്ഥൻ തോമസ് ജോൺ, സൗഹൃദ നഗർ റോഡ് സമ്പാദക സമിതി രക്ഷാധികാരി തോമസ്ക്കുട്ടി പാലപറമ്പിൽ, ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, കൺവീനർ മനോജ് മണക്കളം,ജോ.കൺവീനർ പി.ഡി.സുരേഷ് , പി.പി.ഉണ്ണികൃഷ്ണൻ,എബികെ.കെ,ദാനിയേൽ തോമസ് , പി.കെ ശുഭാനന്ദൻ എന്നിവർ  വിശദികരിച്ചു.

മടയ്ക്കൽ – പൊയ്യാലുമാലിൽ പടി റോഡിൽ വെള്ളപൊക്ക സമയങ്ങളിൽ അനുഭവിക്കുന്ന ദുരിതങ്ങളും പ്രദേശവാസികളിൽ നിന്നും നേരിട്ട് മനസ്സിലാക്കിയ സബ് ജഡ്ജ് പ്രമോദ് മുരളി കുടിവെള്ള ക്ഷാമം താത്ക്കാലികമായി പരിഹരിക്കുന്നതിന് സൗഹൃദ വേദി  സ്ഥാപിച്ചിരിക്കുന്ന കിയോസ്ക്ക് നേരിട്ട് സന്ദർശിക്കുകയും ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു.

.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.