കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനുള്ള എല്ലാ സൗജന്യ ചികിത്സാ സഹായവും സംസ്ഥാന സർക്കാർ അട്ടിമറിച്ചതിന് പിന്നിൽ സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കുന്നതിനാണെന്നു സംശയിക്കുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ ആരോപിച്ചു.
മധ്യകേരളത്തിലെ ആയിരങ്ങളുടെ ആശ്രയ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളജിനെ തകർക്കുന്നതിലൂടെ നേട്ടം ലഭിക്കുന്നത് സ്വകാര്യ ആശുപത്രികൾക്കാണ്. എറ്റവും അടിയന്തരമായ ഹൃദയ വൃക്ക ശസ്ത്രക്രിയകൾ പോലും ഇവിടെ മുടങ്ങിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രഹ്മപുരത്തെ വിഷപ്പുകയും പകർച്ച പനിയും ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ശ്വാസം മുട്ടുന്ന രോഗികൾ ചികിത്സ തേടി നെട്ടോട്ടമോടുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബ പരിപാലനത്തിനായി കോടികൾ നീക്കിവയ്ക്കുന്ന സർക്കാർ പാവപ്പെട്ടവർക്ക് അടിസ്ഥാന ചികിത്സ പോലും നിഷേധിക്കുകയാണ്.
പൊതു ആരോഗ്യ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലാതലത്തിൽ മെഡിക്കൽ കോളജുകൾ ആരംഭിക്കുമ്പോഴാണ് കേരള സർക്കാർ ഈ മേഖലയെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാൻ നീക്കം നടത്തുന്നത്.
കോട്ടയം മെസിക്കൽ കോളജിന് അടിയന്തിരമായി കുടിശിക ധനസഹായം നൽകി രോഗികളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ തയാറാകണം.