കടുത്തുരുത്തി: റെയിൽവേ ട്രാക്കിലേക്ക് കയറിയ ആടുകളെ രക്ഷിക്കാൻ പിന്നാലെ കയറിയ വീട്ടമ്മയെ ട്രെയിൻ ഇടിപ്പിച്ചു തെറുപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ദിവസങ്ങളോളം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോട്ടയം കടുത്തുരുത്തിയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മയാണ് മരിച്ചത്. കടുത്തുരുത്തി പൂഴിക്കോൽ മ്യാലിൽ വീട്ടിൽ രവീന്ദ്രൻ നായരുടെ ഭാര്യ ലതാമണി (58)യാണ് മരിച്ചത്.
സെപ്റ്റംബർ 13 ബുധനാഴ്ച വൈകിട്ട് 6.30 ഓടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ആടുകളെ അഴിച്ച് കൊണ്ട് വരുന്നതിനിടെ ആട് റെയിൽവേ ട്രാക്കിലിലേക്ക് കയറുകയായിരുന്നു. ഇതിനിടെ കോട്ടയം ഭാഗത്ത് നിന്ന് വന്ന തിരുവനന്തപുരം -കണ്ണൂർ ജനശതാബ്തി എക്സ്പ്രസ്സ് ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയെ തട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ നാട്ടു കാരും റെയിൽവേ ജീവനക്കാരും ചേർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം സെപ്റ്റംബർ 26 ചൊവ്വാഴ്ച 3 ന് വീട്ടുവളപ്പിൽ . മക്കൾ : അഞ്ജന, ആദിത്യൻ, മരുമകൻ : വിഷ്ണു