കോട്ടയം നഗര മധ്യത്തിൽ കഞ്ഞിക്കുഴി പ്ളാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപാലത്തിൽ നിന്നും യുവാവ് റെയിൽവേ ട്രാക്കിലേയ്ക്ക് ചാടി : ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയിലേയ്ക്ക് മാറ്റി 

കോട്ടയം : നഗര മധ്യത്തിൽ  കഞ്ഞിക്കുഴി പ്ളാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപാലത്തിൽ നിന്നും യുവാവ് റെയിൽവേ ട്രാക്കിലേയ്ക്ക് ചാടി. സാരമായി പരിക്കേറ്റയാളെ പൊലീസ് എത്തി ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല. 

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കഞ്ഞിക്കുഴി പ്ളാന്റേഷൻ കോർപ്പറേഷന് സമീപത്തെ മേൽപാലത്തിലായിരുന്നു സംഭവം. ഇത് വഴി നടന്നുവന്ന യുവാവ് പാലത്തിൽ കയറി നിന്ന ശേഷം താഴേയ്ക്ക് ചാടുകയായിരുന്നു. യുവാവ് ചാടുന്നത് കണ്ട് നാട്ടുകാരും പ്രദേശത്ത് തടിച്ച് കൂടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാർ വിവരമറിച്ചതോടെ കോട്ടയം ഈസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു നടത്തിയ തെരച്ചിലാണ് റെയിൽവേ ട്രാക്കിന് സമീപത്തെ കുഴിയിൽ വീണു കിടക്കുന്ന രീതിയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ആംബുലൻസ് വിളിച്ചുവരുത്തി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സംഭവമറിഞ്ഞ് നാട്ടുകാർ പാലത്തിൽ തടിച്ചു കൂടിയത് ഗതാഗതക്കുരുക്കിനും ഇടയാക്കി. 

Hot Topics

Related Articles