കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി; പിടികൂടിയത് മൂന്നു മാസത്തോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമീപത്ത് നിന്ന് എക്‌സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തി. മൂന്നര മാസത്തോളം വളർച്ചയെത്തിയ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. തുടർന്ന്, എക്‌സൈസ് സംഘം പരിശോധന നടത്തി കഞ്ചാവ് ചെടി പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് എക്‌സൈസ് സംഘം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് എതിർവശത്തെ റോഡരികിൽ പരിശോധന നടത്തിയത്. റോഡരികിൽ ആരോ വളർത്തി പരിപാലിച്ച നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടർന്ന്, എക്‌സൈസ് സംഘം കഞ്ചാവ് ചെടി കസ്റ്റഡിയിൽ എടുത്തു. തുടർ നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ശ്രീരാജ് അറിയിച്ചു.

Advertisements

Hot Topics

Related Articles