പെരുമ്പനച്ചിയിൽ തെരുവുനായ ശല്യം രൂക്ഷം : പ്രതിഷേധവുമായി നാട്ടുകാർ

ചങ്ങനാശേരി : പെരുമ്പനച്ചി, പാറക്കൽ, മുല്ലശ്ശേരി പ്രദേശങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായതോടുകൂടി ജനങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ നടക്കുകയാണ്. ഈ പ്രദേശങ്ങളിൽ രാത്രിയിൽ പടക്കം പൊട്ടിച്ചും മറ്റുമാണ് പ്രദേശവാസികൾ നായ്ക്കളെ ഓടിക്കുന്നത്.. കുഞ്ഞു കുട്ടികളെ പോലും പുറത്തിറക്കാൻ വീട്ടുകാർക്ക്‌ പേടിയാണ്.

Advertisements

രാത്രിയിൽ വീട്ടുമുറ്റത്ത് എത്തുന്ന നായ്ക്കൾ ചെരുപ്പുകൾ എടുത്തുകൊണ്ട് പോകുന്നതും നിത്യസംഭവമാണ്.
വീടുകളിൽ കോഴികളെ പോലും വളർത്തുവാൻ പേടിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയെന്നോ പകലെന്നൊ ഇല്ലാതെ വീടുകളുടെ മതിലുകളും, വേലികളും ചാടി എത്തുന്ന നായ്ക്കൾ കോഴികളെ പിടിച്ചുകൊണ്ട്
കടന്നുകളയും. കഴിഞ്ഞദിവസം പെരുമ്പനച്ചി മുല്ലശ്ശേരി ഭാഗത്ത് താന്നിമൂട്ടിൽ രഞ്ജിത്തിന്റെ വീട്ടിൽ നിന്നും 10 കോഴികളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊണ്ടുപോയത്. എത്രയും പെട്ടന്ന് തെരുവ് നായ്ക്കൾക്കെതിരെ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ചങ്ങനാശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടമ്പേരൂർ ആവശ്യപ്പെട്ടു.

Hot Topics

Related Articles