അതിരമ്പുഴ: ഉത്സവാന്തരീക്ഷത്തിൽ വിദ്യാലയത്തിന്റെ അക്കാദമികമായ നിലവാരം കുട്ടികളുടെ പ്രകടനങ്ങളിലൂടെ സമൂഹത്തെയും രക്ഷിതാക്കളെയും അറിയിക്കുക എന്ന ലക്ഷ്യത്തോടെ അതിരമ്പുഴ സെൻ്റ്. മേരീസ് ഗേൾസ് ഹൈസ്കൂളിൽ പഠനോത്സവം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ടോണി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബേബിനാസ് അജാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് മഞ്ജു ജോർജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫ് സ്വാഗതവും പഠനോത്സവം കൺവീനർ അനൂപ് ജോസഫ് കൃതജ്ഞതയും അർപ്പിച്ചു.





പഠന പ്രവർത്തനങ്ങളുടെ അവതരണം ഗണിത പ്രാർത്ഥനയോടെ ആരംഭിച്ചു. അതിനുശേഷം അവതരിപ്പിച്ച ഗണിത വഞ്ചിപ്പാട്ട് ഏവരിലും ആവേശം ഉണർത്തി. ബുക്ക് റിവ്യു , കോൺവർസേഷൻ തുടങ്ങിയവയിലൂടെ ഇംഗ്ലീഷ് ഭാഷയിലുള്ള കുട്ടികളുടെ മികവ് പ്രകടമായി. സാമൂഹിക ശാസ്ത്ര പഠനത്തിൻ്റെ ഭാഗമായി കറൻസി നോട്ടുകളിലെ പൈതൃക സ്മാരകങ്ങളെക്കുറിച്ചുള്ള വിവരണം ഏറെ വ്യത്യസ്തത പുലർത്തി. ആറാം ക്ലാസിലെ ശാസ്ത്ര പുസ്തകത്തിലെ ‘ബലവും ചലനവും’ എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികൾ നിർമ്മിച്ച ടോയ് ഫാനിൻ്റെ അവതരണം ഏറെ മികച്ചതായിരുന്നു. ഹിന്ദി ഭാഷയുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ഹിന്ദി സമൂഹഗീതവും ഹിന്ദി കവിതയും അവതരിപ്പിച്ചു. ഏഴാം ക്ലാസിലെ മലയാളഭാഷ പഠനത്തിൻ്റെ ഭാഗമായി “മീനോളം” എന്ന കുട്ടികളുടെ നാടകം ഏറെ വ്യത്യസ്തത പുലർത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഠനോത്സവ കൺവീനർ അനൂപ് ജോസഫ്, എസ് ആർ ജി കൺവീനർ നീനു സി. എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകി പഠനോത്സവം മികവുറ്റതാക്കി.