സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ ബോധവത്കരണവുമായി ലയൺസ് ഡിസ്ട്രിക്ട് 318 ബി; ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലവും പിആർഒ എം.പി രമേശ്കുമാറും

കോട്ടയം: സൈബർ കുറ്റകൃത്യങ്ങൾക്കും സൈബർ തട്ടിപ്പുകൾക്കും എതിരെ ബോധവത്കരണവുമായി ലയൺസ് ഡിസ്ട്രിക്ട് 318 ബി. വർദ്ധിച്ചു വരുന്ന സൈബർ തട്ടിപ്പുകൾക്ക് എതിരെ സാധാരണക്കാരായ ആളുകൾക്ക് ബോധവത്കരണം നൽകുന്നതിനു വേണ്ടിയാണ് ഇപ്പോൾ ലയൺസ് ഡിസ്ട്രിക്ട് 318 ബി രംഗത്ത് എത്തിയിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരായ പ്രചാരണത്തിൽ സർക്കാരിനും പൊലീസിനും ഒപ്പം ചേർന്ന് നിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ.വെങ്കിടാചലവും പിആർഒ എം.പി രമേശ്കുമാറും ജാഗ്രത ന്യൂസ് ലൈവിനോടു പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം പുരോഗമിക്കുന്നതിന് അനുസരിച്ച് തട്ടിപ്പു സംഘവും പിടിമുറുക്കുകയാണ്. ഇത്തരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലയൺസ് സാമൂഹിക പ്രതിബന്ധതയോടെ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഈ സാഹചര്യത്തിലാണ് ഡിസ്ട്രിക്ട് ഗവർണർ ഇത്തരത്തിലുള്ള പദ്ധതി ആവിഷ്‌കരിച്ചത്.സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾക്ക് 24 മണിക്കൂറും സേവനം നൽകുന്നതിന് ലയൺസ് ഡിസ്ട്രിക്ട് പി ആർ ഓ എംപി രമേഷ് കുമാറിനെ ചുമതലപ്പെടുത്തി ഫോൺ നമ്പർ 944 64 23069. സൈബർ കേസുകളിൽ ഇരകളാകുന്നവർ പോലീസിനെ അറിയിക്കുവാൻ പലപ്പോഴും ഭയപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് ലയൺസ് ഇതിന് മുൻകൈയെടുക്കുന്നത് പൊതുജനങ്ങൾ ഇതൊരു അറിയിപ്പായി കരുതി ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡിസ്റ്റിക് പിആർഒ എംപി രമേഷ് കുമാറുമായി ബന്ധപ്പെട്ടാ ൽ ആവശ്യമായ സഹാ യങ്ങൾ ലഭ്യമാക്കുമെന്നും ഗവർണർ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.