മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജോസ്‌ഗോൾഡ് നൽകിയത് രണ്ട് ലക്ഷം : വയനാടിന് ഒപ്പം നിന്ന ജില്ല സംഭാവനയായി നൽകിയത്  3.95 ലക്ഷം രൂപ

കോട്ടയം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്) സഹായവുമായി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും. ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച മാത്രം 3.95 ലക്ഷം രൂപയാണ് കോട്ടയം കളക്‌ട്രേറ്റിൽ എത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്.

Advertisements

കോട്ടയം കളരിക്കബസാറിലുള്ള ജോസ്‌ഗോൾഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു രണ്ടുലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് കൈമാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അറ്റ്‌ലസ് കിച്ചൺ ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനം 1.5 ലക്ഷം രൂപയുടെ ചെക്കും കൈമാറി. കമ്പനി എം.ഡി. ഷാജിത ഷാജിയും കമ്പനി സ്ഥാപകനായ ഷാജഹാനും ഡോ. ഇന്റീരിയർ എന്ന സ്ഥാപനത്തിന്റെ ഉടമ അജയ് ശങ്കറും ചേർന്നാണ് ചെക്ക് ജില്ലാ കളക്ടർ ജോൺ ജോൺ വി. സാമുവലിന് ചെക്ക് കൈമാറിയത്. കോട്ടയം സർക്കാർ ഡെന്റൽ കോളജ്  വിദ്യാർഥി യൂണിയൻ 45000 രൂപയുടെ ഡി.ഡിയും ജില്ലാ കളക്ടർക്കു കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാനയുമായി ഡെന്റൽ കോളജ് വിദ്യാർഥികളും 

കോട്ടയം: വയനാട് ദുരന്തത്തിന് ഇരയായവർക്കു സഹായഹസ്തവുമായി കോട്ടയം സർക്കാർ ഡെന്റൽ കോളജ്  വിദ്യാർഥി യൂണിയനും. ഡെന്റൽ കോളജ് വിദ്യാർഥി യൂണിയനായ ‘അദ്രിത’ വിദ്യാർഥികളിൽ നിന്നു സമാഹരിച്ച 45000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(സി.എം.ഡി.ആർ.എഫ്)യിലേക്കു  നൽകുന്നതിനായി ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ  അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.