കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 19 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹോസ്പിറ്റലിൽ, മാരുതി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കൾ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചിഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെട്ടിശ്ശേരി ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടമല, പയ്യാനി തോട്ടം, മങ്കുഴിക്കുന്ന്, എഞ്ചിനീയറിംഗ് കോളേജ്, ഞാറക്കൽ എന്നീ ഭാഗങ്ങളിൽ രാവിലെ 8 മണി മുതൽ 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ആനന്ദപുരം ശ്രീകൃഷ്ണ ടെമ്പിൾ, ലക്ഷ്മിപുരം പാലസ്, വേട്ടടി സ്കൂൾ , വേട്ടടി ടവർ, വേട്ടടി അമ്പലം പോത്തോട് മുതല വാൽച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെയും എല്ലു കുഴി. വെട്ടിത്തുരുത്ത് എസ് എൻ ഡി പി . വെട്ടിത്തുരുത്ത് ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തൻപള്ളിക്കുന്ന്, ഗവ: ഹോസ്പിറ്റൽ, വാട്ടർ അതോറിറ്റി, കാർമ്മൽ സ്കൂൾ, ജനതാ നഗർ, ജനതാ റോഡ്, ആശാ നിലയം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടവർ, തേവരുപാറ ടൗൺ, തേവരുപാറ ക്രഷർ, തേവരുപാറ സോമിൽ,വളവനാർകുഴി, ബംഗ്ലാവ് പ്ളാസ്റ്റിക്,ആൻടെക് പോളിമർ, ഗ്ളോബൽ, എസ് ബി ടി, ബുഷ്, കൊല്ലംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാമൂട് ടവർ ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30മുതൽ വൈകുനേരം 5:30വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ, എള്ളുകാല എസ്എൻഡിപി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പോളി ടെക്നിക്, മുട്ടം, പൊൻകുന്നത്തു കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ വർക്ക് ഉള്ളതിനാൽ 9.30am മുതൽ 5.30pm വരെ മേച്ചാൽ ട്രാൻസ്ഫർമറിന്റെ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.