കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 13 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന സ്വാന്തനം, മുട്ടത്തു പടി , ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപ്പടി, ഏനാചിറ,ഇടയാടി , ആശാഭവൻ, കുതിരപ്പടിടവർ, കുതിരപ്പടി, കല്ല്യാണിമുക്ക് , ചാലച്ചിറ, കല്ലുകടവ് , ലൗലി ലാൻഡ്, പെൻ പുഴ , കൈതയിൽ സ്കൂൾ (പെൻപുഴ പെക്കം) എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് ഉള്ളതിനാൽ 8 30 എ എം മുതൽ 5 പി എം വരെ ചകിണിയാം തടം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിയക്കുന്ന് ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരികണ്ടമംഗലം ട്രാൻസ്ഫോർമറിന് കീഴിലുള്ള ലൈനിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊപ്രത്തമ്പലം, ബാലരമ, ഈരയിൽ കടവ്, കഞ്ഞിക്കുഴി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെല്ലിക്കാകുഴി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെയും തകിടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ആ വണി സുരഭി, തമിഴ് മന്റ്റം, ആവണി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കട്ടക്കയം റോഡ് ,കുഞ്ഞമ്മ ടൗവ്വർ, ബി എസ് എൻ എൽ, വാഴയിൽ ആരക്കേഡ് ,ളാലം അമ്പലം ഭാഗം എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പാത്രപാങ്കൽ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്ത് പടി കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാളിയക്കടവ് നമ്പർ. 1, മാളിയക്കടവ് നമ്പർ. 2, സ്ലീബാ പള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.