കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ അഞ്ച് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറിയനൂർകുന്ന്, കടവുംഭാഗം ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പാറാ വേലി ,തുരുത്തേൽ, മാ മ്പഴക്കുന്ന്,ചക്കഞ്ചിറ, ഓട്ട പ്പുന്നക്കൽ,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, മുണ്ടുപാലം, ന്നെല്ലിത്താനം, കരൂർ എന്നീ ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരികണ്ടമംഗലം –1 &2
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഫ്രഞ്ച്മുക്ക്, റൈസിംഗ് സൺ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലപ്പാടി ,എസ് ഇ കവല ,ഞാലി ,തെക്കേപ്പടി ,എന്ന ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുതുവയൽ ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിളക്കുമാടം ബാങ്ക്, ചെമ്പകശ്ശേരി, വിളക്കുമാടം പമ്പ് ഹൗസ്, ചാത്തൻകുളം ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാർക്കറ്റ് , കോലടി ,തേൻകുളം ,ഷോപ്പിംഗ് കോംപ്ലക്സ് ,എന്ന ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പൊതുസമൂഹവുമായി ഇഴചേർന്ന് നിൽക്കുന്ന ഇടവകയാണ് മണർകാട് കത്തീഡ്രൽ: മലങ്കര മെത്രാപ്പോലീത്ത
മണർകാട്: പൊതുസമൂഹവുമായി ഇഴചേർന്ന് നിൽക്കുന്ന ഇടവകയാണ് മണർകാട് കത്തീഡ്രലെന്ന് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ്. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോന്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വഴക്കും വിദ്വേഷവും വ്യവഹാരവും മറന്ന് സ്നേഹത്തിന്റെ ബലിവസ്തുവായി തീരുവാനുള്ള നിയോഗമാണ് പരിശുദ്ധ മാതാവ് പറഞ്ഞുതരുന്നത്. സമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക് ഈ തീർഥാടനകേന്ദ്രം എന്നും മുഖ്യപ്രാധാന്യം നൽകിയിട്ടുണ്ട്. ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യപ്രവർത്തനങ്ങളിലും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിലും മുന്പന്തിയിലാണ് ഈ ദേവാലയം. ജാതിമതവ്യത്യാസമില്ലാതെ ആവശ്യക്കാരായ എല്ലാവരിലേക്കും ഇവിടുന്ന് സഹായഹസ്തങ്ങൾ എത്തിച്ചു നൽകുന്നു. ഇത് ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ റിപ്പോർട്ട് അവതരിപ്പിച്ചു. കത്തീഡ്രൽ സഹവികാരിയായിരുന്ന അന്തരിച്ച ആന്ഡ്രൂസ് ചിരവത്തറ കോർഎപ്പിസ്കോപ്പയെ സമ്മേളനത്തിൽ അനുസ്മരിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യന് ആശംസകൾ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
വയനാട് ദുരന്തത്തിൽ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണർകാട് പള്ളി 10 ലക്ഷം രൂപാ സംഭാവന ചെയ്തതിൽ ഇടവകയെ മന്ത്രി വിഎൻ വാസവൻ അഭിനന്ദിക്കുകയും, മണർകാട് പള്ളി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ മറ്റുള്ളവർക്ക് മാതൃകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കത്തീഡ്രലിന്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയം സേവകാസംഘം നിർമിച്ചു നൽകുന്ന 8 ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണവും മുഖ്യപ്രഭാഷണവും സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത അധ്യക്ഷൻ ജോഷ്വാ മോർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയടത്തു വയലിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ എന്നിവർ പ്രസംഗിച്ചു.