കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 9 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ പണി നടത്തുന്നതിനാൽ രാവിലെ 9.30 മുതൽ 12.30 വരെ ഇഞ്ചോലിക്കാവ്, ക്രഷർ, മുട്ടംകവല, വട്ടക്കയം, കോസ് വേ, വഞ്ചാങ്കൽ, വി ഐ പി കോളനി, കൊട്ടുകാപള്ളി, താഴത്തേ നടയ്ക്കൽ, നടയ്ക്കൽ, മിനി ഇൻഡസ്ട്രീ, ഇലക്കയം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ മുട്ടത്തു പടി, ടാഗോർ, കൂനന്താനം, പുറക്കടവ്, ആശഭവൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. കറുകച്ചാൽ 33 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 09:00 -മണി മുതൽ വൈകുന്നേരം 05:00-മണി വരെ സബ്സ്റ്റേഷനിൽ നിന്നുള്ള കറുകച്ചാൽ, പത്തനാട്, ചമ്പക്കര ശാന്തിപുരം, എന്നീ ഇലവൻ കെ വി പീഡറുകളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ ആക്കാം കുന്നു, പയ്യപ്പാടി, കീഴാ റ്റു കുന്നു എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ.ജി കോളേജ് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ,പന്നിക്കോട്ടുപടി ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 9 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
