റെയിൽവേ അടിപ്പാതയിൽ വാഹന യാത്ര തടസ്സപ്പെടുന്നു –  താൽക്കാലിക പാത തുറന്നുകൊടുക്കണം.: – വി ആർ രാജേഷ്

തിരുവല്ല ; തിരുവല്ലായിലെ മണിമലയാറിന്റെ തീരപ്രദേശമായ ഇരുവള്ളിപ്ര , കുറ്റൂർ എന്നീ റെയിൽവേ അടിപ്പാതകളിൽ അടിക്കടി ഉണ്ടാവുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേ നടത്തിയ നിരവധി പരീക്ഷണങ്ങൾ പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലും വാഹന യാത്രക്കാർക്കും വാഹനങ്ങൾക്കും ഓരോ വെള്ളപ്പൊക്ക സമയത്തും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്ന  സാഹചര്യത്തിൽ മുൻപുണ്ടായിരുന്ന ലെവൽ ക്ലോസുകൾ ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്ക സമയത്ത് മാത്രം തുറന്നു കൊടുക്കുന്ന രീതിയിലേക്കുള്ള സംവിധാനം ഉണ്ടാവണമെന്നും ഇത് സംബന്ധിച്ച് എംപി, എംഎൽഎ തുടങ്ങി ജനപ്രതിനിധികളോടും ജില്ലാ കലക്ടർ റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവരോടും നിരവധിതവണ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.

Advertisements

 അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാനായി റോഡിന് കുറുകെ നിർമ്മിച്ച ഓടകൾക്ക് മുകളിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകളിൽ ഭൂരിഭാഗവും തകർന്നു കിടക്കുകയാണെന്നും ഇതിനു മുകളിൽ കൂടെ പോകുന്ന ഇരുചക്ര വാഹന യാത്രക്കാർ മറിഞ്ഞു വീണ് പരിക്കേൽക്കുന്ന സംഭവവും വലിയ വാഹനങ്ങളുടെ ടയറുകൾക്ക് കേടുപാട് ഉണ്ടാകുന്നതും ഇപ്പോൾ നിത്യസംഭവം ആയിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് യൂത്ത് ഫ്രണ്ട് നേതാവ് രാജേഷ് ആവശ്യപ്പെട്ടു.

Hot Topics

Related Articles