കോട്ടയം : കോട്ടയം നഗരസഭയിലെ 3 കോടി രൂപയുടെ പെൻഷൻ തട്ടിപ്പിടി മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം , സെക്ഷൻ ക്ലർക്ക് ബിന്ദു കെ.ജി , അക്കൗണ്ട് വിഭാഗത്തിലെ ബിൽ തയ്യാറാക്കുന്ന സന്തോഷ് കുമാർ എന്നിവരെയാണ് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ സസ്പെൻഡ് ചെയ്തത്. 2020 മുതലുള്ള വർഷങ്ങളിലായി കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖിൽ സി.വർഗീസ് പല തവണയായി മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തെ അഖിലിനെ തദ്ദേശസ്വയം ഭരണ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. അഖിലിനായി കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടെയാണ് ഇപ്പോൾ മൂന്നു ജീവനക്കാരെ കൂടി സസ്പെൻഡ് ചെയ്തത്.