കോട്ടയം പാർലമെന്റ് സീറ്റ്: കോൺഗ്രസ് ഏറ്റെടുക്കുമെന്ന  കെ സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നിൽ മുതിർന്ന നേതാവിന്റെ സ്ഥാനാർത്ഥി മോഹമോ?  ടിക്കറ്റിനായി കെ സി ജോസഫ് കരുക്കൾ  ശക്തമാക്കുന്നു എന്ന് സൂചന 

കോട്ടയം : പാർലമെൻറ് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് കെ സുധാകരന്റെ പ്രസ്താവന അത്ഭുതത്തോടെയാണ് ഇന്നലെ രാഷ്ട്രീയ  വൃത്തങ്ങൾ സ്വീകരിച്ചത്.  എന്നാൽ സുധാകരൻ പറഞ്ഞത് തമാശയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉച്ചയോടെ രംഗത്തെത്തി.  ഉഭയകക്ഷി ചർച്ച പൂർത്തിയാക്കി കോൺഗ്രസ് തങ്ങൾക്ക് സീറ്റ് നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മോൻസ് ജോസഫ് എംഎൽഎയും വ്യക്തമാക്കി.  എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കെപിസിസി അധ്യക്ഷൻ നടത്തിയ പ്രസ്താവന  കോട്ടയം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്  നടത്തിയ ചില സമ്മർദ്ദം നീക്കങ്ങളുടെ ഫലമായിട്ടാണെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

Advertisements

ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെ കോട്ടയത്ത് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തെ നയിക്കുന്നത് കെ സി ജോസഫ് ആണ്.  ലോക്സഭാ തിരഞ്ഞെടുപ്പിന് വളരെ നാളുകൾക്ക് മുന്നേ തന്നെ അദ്ദേഹം തന്നെ സ്ഥാനാർത്ഥിത്വ മോഹം  പലയിടത്തും വ്യക്തമാക്കിയിരുന്നതാണ്.  സിറ്റിംഗ് എംഎൽഎ ആയിരുന്നിട്ടും കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്നു.  അതുകൊണ്ടുതന്നെ കോട്ടയം പാർലമെന്റ് സീറ്റിൽ  അദ്ദേഹത്തെ പരിഗണിക്കണമെന്ന് അദ്ദേഹത്തിൻറെ അനുയായികളും ആവശ്യപ്പെടുന്നുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക്സഭാ തിരഞ്ഞെടുപ്പിന് വളരെ നാളുകൾക്ക് മുന്നേ തന്നെ അദ്ദേഹം തന്നെ സ്ഥാനാർത്ഥിത്വ മോഹം  പലയിടത്തും വ്യക്തമാക്കിയിരുന്നതാണ്.  സിറ്റിംഗ് എംഎൽഎ ആയിരുന്നിട്ടും കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്നു.  അതുകൊണ്ടുതന്നെ കോട്ടയം പാർലമെന്റ് സീറ്റിൽ  അദ്ദേഹത്തെ പരിഗണിക്കണമെന്ന് അദ്ദേഹത്തിൻറെ അനുയായികളും ആവശ്യപ്പെടുന്നുണ്ടായിരുന്നു.  കെസി ജോസഫ് കത്തോലിക്കാ സഭ അംഗമാണ്.  സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ ഒരാൾ ഇത്തരം ഒരാവശ്യം ശക്തമായി ഉന്നയിച്ചു സമ്മർദ്ദം ചെലുത്തിയാൽ കോൺഗ്രസ് നേതൃത്വത്തിന് അത് അവഗണിക്കാനും കഴിയില്ല.  അതുകൊണ്ടുതന്നെ തമാശയ്ക്ക് അപ്പുറമുള്ള രാഷ്ട്രീയം കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഉണ്ടെന്നാണ്  വിലയിരുത്തേണ്ടത്.

Hot Topics

Related Articles