ഗിരിദീപത്തിൻ്റെ മികവിൽ ബാസ്ക്കറ്റ്ബോളിൽ കോട്ടയം ഈസ്റ്റ് സബ് ജില്ല ചാമ്പ്യന്മാർ 

കോട്ടയം : ഗിരിദീപം ബാസ്ക്കറ്റ്ബോൾ താരങ്ങളുടെ മികവിൽ കോട്ടയം ഈസ്റ്റ് സബ് ജില്ലയ്ക്ക് ചാമ്പ്യൻ പട്ടം.   കോട്ടയം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം റവന്യൂ ജില്ല ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിലാണ് കോട്ടയം ഈസ്റ്റ് സബ് ജില്ല വിജയിച്ചത്. ജൂനിയർ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് താരങ്ങൾ ഉൾപ്പെട്ട എറ്റൂമാനുർ സബ് ജില്ലയെ തീ പാർന്ന മത്സരത്തിൽ മൂന്നു പോയിന്റിന് പരാജയപ്പെടുത്തി ഗിരിദീപം താരങ്ങൾ മാറ്റുരച്ച കോട്ടയം ഈസ്റ്റ് സബ് ജില്ല ചാമ്പ്യൻമാരായത്.  സബ് ജൂനിയർ വിഭാഗത്തിൽ പാല സബ് ജില്ലയെയും പരാജയപ്പെടുത്തി ഗിരിദീപം താരങ്ങൾ വിജയം കൊയ്തു. സീനിയർ വിഭാഗത്തിൽ എറ്റൂമാനുർ സബ് ജില്ലയോട് നല്ലോരു മത്സരം കാഴ്ച വെച്ച് രണ്ടാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന വിവിധ വിഭാഗ കോട്ടയം ജില്ല ബാസ്ക്കറ്റ്ബോൾ ടീമുകളിൽ  ഗിരിദീപം ബഥനി ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പന്ത്രണ്ട്  താരങ്ങൾക്ക് അർഹത ലഭിച്ചു.

Advertisements

Hot Topics

Related Articles