കോട്ടയം ചങ്ങനാശേരിയിൽ കടത്തിക്കൊണ്ട് വന്ന രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു : കൂരോപ്പട സ്വദേശിനിയായ യുവതിയ്ക്ക് മൂന്ന് വർഷം കഠിന തടവ്

കോട്ടയം : കോട്ടയം ചങ്ങനാശേരിയിൽ വിൽപ്പനയ്ക്കായി എത്തിയ രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ കൂരോപ്പട സ്വദേശിനിയായ യുവതിക്ക് മൂന്ന് വർഷം കഠിന തടവും പിഴയും ശിക്ഷ. കോട്ടയം കൂരോപ്പട കോത്തല ചൊറിക്കാവുങ്കൽ വീട്ടിൽ രാജേഷിൻ്റെ ഭാര്യ ജോമിനി തോമസി ( 42) നെയാണ് തൊടുപുഴ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജ് കെ.എൻ ഹരികുമാർ ശിക്ഷിച്ചത്. കേസിൽ ജോമിനി മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കുന്നതിനുമാണ് ശിക്ഷിച്ചത്.

Advertisements

2018 ഏപ്രിൽ ഒന്നാം തീയതി ചങ്ങനാശ്ശേരി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ് രണ്ട് കിലോ കഞ്ചാവുമായി ഇന്നും എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ കെ.എൻ സുരേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സജികുമാർ വി. ആറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോട്ടയം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന നൂറുദ്ദീൻ എച്ച് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ ഡി പി എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി രാജേഷ് ഹാജരായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.