വാടകയ്ക്ക് നികുതി : ജി എസ് ടി ഓഫിസിന് മുന്നിൽ ഹോട്ടൽ അസോസിയേഷൻ ധർണ നാളെ നവംബർ 12 ചൊവ്വാഴ്ച

കോട്ടയം : വാടകയ്ക്ക് ഏർപ്പെടുത്തിയ 18 ശതമാനം ജി എസ് ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻ്റ് റസ്റ്ററൻ്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നവംബർ 12 ചൊവ്വാഴ്ച നാഗമ്പടത്തെ കോട്ടയം ജി എസ് ടി ഓഫിസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. രാവിലെ 11ന് നടക്കുന്ന മാർച്ചും ധർണയും തിരുവഞ്ചൂർ രാധാകൃഷ്ണ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെട്ടിട ഉടമ ജിഎസ്ടി അടച്ചില്ലെങ്കിൽ ആ നികുതി രജിസ്ട്രേഷൻ ഉള്ള വ്യാപാരി അടയ്ക്കണമെന്ന തീരുമാനം പിൻവലിക്കുക, ഹോട്ടലുകൾക്കുള്ള ജി എസ് ടി ഒരു ശതമാനമായി കുറയ്ക്കുക, പാചകവാതക വിലവർധനവ് പിൻവലിക്കുക, അവശ്യസാധന വില വർദ്ധനവ് പിൻവലിക്കുക , ചെറുകിട ഹോട്ടൽ റസ്റ്റോറൻറ് ബേക്കറി മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.