കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒൻപത് വെള്ളിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. ടച്ചിംഗ് നാളെ വെട്ടുന്നതിനാൽ 9 മുതൽ 6 വരെ ‘രാമപുരം സെക്ഷൻ ഓഫീസ് പരിധിയിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, കൊറ്റമംഗലം, പൂത്തോട്ടപ്പടി, ശിവാജി നഗർ ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പങ്കിപ്പുറം ട്രാൻസ്ഫോർമറിൽ രാവിലെ 9:30മുതൽ വൈകുനേരം 5വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാറാട്ട് ടെമ്പിൾ, പെരുന്ന-വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, പൂവത്താർ, പൊരിയനടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മൂലേടം മേൽപ്പാലം, പുകുടിപ്പാടം, ജോയി കമ്പിനി , പുന്നയ്ക്കൽ ചുങ്കം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നുംപുറം, പള്ളിപ്പടി, തൃക്കൊടിത്താനം പഞ്ചായത്ത്, സവിന കോൺവെൻറ്, രാജീവ് ഗാന്ധി എന്നീ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SE കവല, ഞാലി ,കോഴിമല പള്ളി ,കുട്ടൻചിറ പടി, നടുവത്ത് പടി, കൊച്ചുമറ്റം ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഉദയ, നിറപറ, മുളക്കാംത്തുരുത്തി, ശാസ്ത്താംകൽ, യൂദാ പുരം, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 3 മണി വരെയും പുളിമൂട് (പാപ്പാഞ്ചിറ 1) ട്രാൻസ്ഫോർമറിൽ 9.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോളച്ചിറ കോളനി, ഇല്ലിമൂട്, കാരമൂട്, ചാന്നാനിക്കാട് സ്കൂൾ ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.